Top
21
Tuesday, November 2017
About UsE-Paper

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസങ്ങള്‍ക്കു മുമ്പ്‌ കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹം കണ്ടെടുത്തു; കൊലപാതകമെന്ന് സംശയം

Thursday Sep 14, 2017
വെബ് ഡെസ്‌ക്‌

ലക്‌നൗ > ഉത്തര്‍പ്രദേശില്‍ കാണാതായ കൗമാരക്കാരായ മൂന്ന്‌ പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂര്‍ ദേഹാത്ത് ജില്ലയിലെ ഗ്രാമത്തില്‍ നിന്നും രണ്ടുദിവസം മുന്‍പ് കാണാതായ പെണ്‍കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്. ഇത്താവാ ജില്ലയിലെ ചമ്പല്‍ മലയിടുക്കില്‍ നിന്നും ബുധനാഴ്‌ച പെണ്‍കുട്ടികളില്‍ ഒരാളുടെ രക്ഷിതാക്കള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടികളെ കാണാതായ ഉടന്‍ തന്നെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന്  കുടുംബാംഗങ്ങള്‍ പറയുന്നു. സ്വന്തമായി അന്വേഷിക്കാനും പൊലീസ് വീട്ടുകാരോട് പറഞ്ഞതായി ഇവര്‍ പ്രതികരിച്ചു.

ലൈംഗീക അതിക്രമത്തിന് ഇരയായ ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയിരിക്കുന്നതെന്ന് പൊലീസ് സംശയിക്കുന്നു. മുനയുള്ള ആയുധം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി അക്രമികള്‍ അരങ്ങുവാഴുന്ന പ്രദേശമാണിവിടം. കുട്ടികള്‍ ഇത്രമാത്രം അകലെ മലയിടുക്കില്‍ എത്തിയതെങ്ങനെയെന്നാണ് പൊലീസിന്റെ പ്രധാന സംശയം.

 പോസ്റ്റു
മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. പെണ്‍കുട്ടികളില്‍ ഒരാളുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. മനുഷ്യര്‍ ആക്രമിച്ചതാണോ മൃഗങ്ങളുടെ ആക്രമണമാണോ എന്നതു സംബന്ധിച്ച് അധികം വൈകാതെ തന്നെ വിവരങ്ങള്‍ പുറത്തുവരും. ഇത്താവായിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ വൈഭവ് കൃഷ്ണ പറഞ്ഞു.  ഗ്രാമത്തിന് 10 കിലോമീറ്റര്‍ അകലെ താമസിക്കുന്ന 19 കാരനായ യുവാവിനെതിരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്.  പെണ്‍കുട്ടികളില്‍ ഒരാളുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടായിരുന്നതിന്റെ അടിസ്ഥാനത്തിലാണിത്‌. മൂന്നാമത്തെ പെണ്‍കുട്ടിക്കായുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്‌


 

Related News

കൂടുതൽ വാർത്തകൾ »