Top
18
Wednesday, October 2017
About UsE-Paper

ബസ്സിനു പുറമെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പുസ്തകങ്ങള്‍ക്കും ബാഗുകള്‍ക്കും വരെ കാവി നിറം പൂശി യോഗി സര്‍ക്കാര്‍

Thursday Oct 12, 2017
വെബ് ഡെസ്‌ക്‌

ലഖ്നൗ > യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കാവിവത്കരണം തുടരുന്നു. സ്വന്തം കസേര വിരിയില്‍ തുടങ്ങി കാര്‍ സീറ്റിന്റെ നിറം വരെ കാവിയാക്കി മാറ്റിയ യോഗി, കാവി പ്രചരണം അവസാനിപ്പിക്കുന്നില്ല. 

കഴിഞ്ഞ ദിവസം ഫ്‌ളാഗ്‌ ഓഫ് ചെയ്ത്  ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നിരത്തിലിറക്കിയ 50 ബസുകളുടെ നിറം കാവിയായിരുന്നു. പരിപാടിയുടെ ഉദ്ഘാടന വേളയില്‍ ബസ്സുകള്‍ അലങ്കരിക്കാന്‍ ഉപയോഗിച്ച ബലൂണ്‍ വരെ കാവി നിറത്തിലുള്ളതായിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും യോഗിയുടെ കാവി പ്രചരണം അവസാനിക്കുന്നില്ല. നിറം മാറ്റം സര്‍ക്കാര്‍ സ്‌കൂളുകളിലെ പുസ്തകങ്ങളിലേക്കും ബാഗുകളിലേക്കും വരെ വ്യാപിപ്പിക്കുകയാണ് യോഗി.

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ച സ്‌കൂള്‍ ബാഗുകള്‍ മാറ്റി പകരം കാവി നിറമുള്ള ബാഗുകളാണ് ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നല്‍കുന്നതത്. ആഗസ്ത് മാസത്തില്‍ സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കിയ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും യോഗി സര്‍ക്കാര്‍ കാവി നിറം പൂശി. സംസ്ഥാന സര്‍ക്കാര്‍ മികച്ച സ്പോര്‍ട്സ് താരങ്ങള്‍ക്ക് നല്‍കുന്ന ലക്ഷ്മണ്‍, റാണി ലക്ഷ്മി ഭായ് അവാര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ക്കാണ് കാവി നിറം നല്‍കിയിരുന്നത്. അവാര്‍ഡ് ജേതാക്കളെ വിവരിച്ചു കൊണ്ടുള്ള ബുക്ക്‌ലെറ്റിനും കാവി നിറമായിരുന്നു. 

ഇതിനൊക്കെ പുറമെ ജൂണ്‍ മാസത്തില്‍ ആദിത്യനാഥ് തന്റെ സര്‍ക്കാരിന്റെ 100 ദിവസം അടയാളപ്പെടുത്താന്‍ ഒരു ലഘുലേഖ പുറത്തിറക്കിയിരുന്നു ഇതിന്റെ നിറം കാവിയായിരുന്നു. യോഗി സര്‍ക്കാര്‍ ആറ് മാസം പൂര്‍ത്തിയാക്കിയശേഷം മറ്റൊരു ലഘുലേഖയും പുറത്തിറക്കിയിരുന്നു ഇതും കാവി നിറത്തില്‍ തന്നെയായിരുന്നു. ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറും വിലാസവും ഉള്‍ക്കൊളളിച്ച ഡയറിയുടെ നിറവും കാവിയായിരുന്നു. സെക്രട്ടറിയേറ്റ് ജീവനക്കാരുടെ ഐഡി കാര്‍ഡിന്റെ നീല സ്ട്രാപ്പും യോഗി ഭരണത്തിലേറിയ ശേഷം കാവിയാക്കി മാറ്റിയിരുന്നു.
 

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »