18 August Saturday

കേന്ദ്ര റെയില്‍വേ സഹമന്ത്രിക്കെതിരെ ലൈംഗീകാരോപണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018

ഗുവാഹതി > യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കേന്ദ്ര റെയില്‍വേ സഹമന്ത്രി രാജെന്‍ ഗൊഹൈയ്‌നെതിരെ കേസ്‌ രജിസ്റ്റര്‍ ചെയ്തു. നാഗോണ്‍ ജില്ലയില്‍ താമസിക്കുന്ന വിവാഹിതയായ 24 കാരിയാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ആസാം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്‌. യുവതിയെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയതിനും രാജെന്‍ ഗൈാഹൈനെതിരെ കേസെടുത്തിട്ടുണ്ട്.

ഭര്‍ത്താവില്ലാത്ത ദിവസം വീട്ടിലെത്തിയ മന്ത്രി തന്നെ ബലാല്‍സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതിയിലുള്ളത്. അതേസമയം യുവതി പിന്നീട് കേസ് പിന്‍വലിക്കുകയും ചെയ്തു. വളരെ കാലമായി പരിചയമുണ്ടായിരുന്നു ഇരുവര്‍ക്കും. യുവതിയുടെ വീട്ടില്‍ മന്ത്രിവരാറുമുണ്ടായിരുന്നു. എന്നാല്‍ ഭര്‍ത്താവില്ലാത്ത സമയത്തെത്തി പീഡിപ്പിക്കുകയായിരുന്നു.

 കേസ് ഇപ്പോഴും നിലനില്‍ക്കുന്നതായും സ്വന്തം നിലയ്ക്ക് അന്വേഷിക്കുമെന്നും നഗോണ്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ ആനന്ദ ദാസ് പറഞ്ഞു. പരാതി നല്‍കിയെങ്കിലും യുവതി വൈദ്യപരിശോധനയ്ക്ക് തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. അന്വേഷണം പുരോഗമിക്കുകയാണെന്നും ആവശ്യമെങ്കില്‍ മന്ത്രിയെ  അറസ്റ്റ് ചെയ്യുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാനാവില്ലെന്ന് നാഗോണ്‍ ഡെപ്യൂട്ടി എസ്.പി സബിത ദാസ് പ്രതികരിച്ചു.
 

പ്രധാന വാർത്തകൾ
Top