19 November Monday

യുജിസിക്കുപകരം ഉന്നതവിദ്യാഭ്യാസ കമീഷൻ: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 24, 2018


യുജിസിക്കു പകരം  ഉന്നതവിദ്യാഭ്യാസ മേഖലയിൽ രണ്ട് കമീഷൻ രൂപീകരിക്കുമെന്ന് മാനവവിഭവശേഷി വികസനമന്ത്രി പ്രകാശ് ജാവ‌്ദേക്കർ. നിർദേശംമാത്രമായി ഒതുങ്ങുന്ന ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് വിശിഷ്ടസ്ഥാപന പദവി നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയും മന്ത്രി ലോക്സഭയിൽ ന്യായീകരിച്ചു. ഇരു തീരുമാനവും തെറ്റായ ദിശയിലുള്ളതാണെന്ന് പ്രതിപക്ഷാംഗങ്ങൾ ചൂണ്ടിക്കാട്ടി.

ഗ്രാന്റ് നൽകാനുള്ള അധികാരം എടുത്തുകളയുന്നതുകൊണ്ടാണ് യുജിസിയുടെ പേര് മാറ്റുന്നതെന്ന് മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. ഗ്രാന്റ് നൽകാൻ വേറെ കമീഷൻ രൂപീകരിക്കും. ഗ്രീൻഫീൽഡ് വിഭാഗത്തിൽപെടുത്തിയാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന‌് വിശിഷ്ടപദവി നൽകിയതെന്നും മന്ത്രി പറഞ്ഞു. അമേരിക്കയിൽ സ്വകാര്യ ബിസിനസ് ഗ്രൂപ്പുകൾ നടത്തുന്ന മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ കമീഷൻ രൂപീകരണം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിന‌് എതിരാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എല്ലാ അധികാരവും കേന്ദ്രസർക്കാർ തട്ടിയെടുക്കുകയാണ്. യുജിസിയെ ശക്തിപ്പെടുത്തുന്നതിനു പകരം ഇല്ലാതാക്കുന്നത് ശരിയല്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ എം തമ്പിദുരൈ പറഞ്ഞു. യുപിഎകാലത്ത് തുടങ്ങിയ പരിഷ്കാരം എൻഡിഎ തുടരുകയാണ്. നീറ്റിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ഇതുകാരണം വിദ്യാർഥികൾ ബുദ്ധിമുട്ടുകയാണെന്നും തമ്പിദുരൈ പറഞ്ഞു.

പ്രധാന വാർത്തകൾ
Top