20 May Sunday

'ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു'; കര്‍ണാടകത്തിലെ രാഷ്‌ട്രീയ നാടകങ്ങളെ പരിഹസിച്ച് പ്രകാശ് രാജ്

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

ബംഗളൂരു > കര്‍ണാടകത്തില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്ന സാഹചര്യത്തില്‍  കോണ്‍ഗ്രസ്, ജെഡിഎസ് പാര്‍ട്ടികള്‍ തങ്ങളുടെ എംഎല്‍എ മാരെ ഒന്നടങ്കം റിസോര്‍ട്ടിലേയ്ക്ക് മാറ്റിയ നടപടിയെ പരിഹസിച്ച് പ്രശസ്ത നടന്‍ പ്രകാശ് രാജിന്റെ ട്വീറ്റ്.

ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം. കളി ഇപ്പോള്‍ തുറന്നിരിക്കുകയാണ്. എല്ലാവരും രാഷ്ട്രീയത്തില്‍ 'റിസോര്‍ട്ട്' കളിക്കുകയാണെന്നും പ്രകാശ് രാജ് പരിഹസിച്ചു.

പ്രകാശ് രാജിന്റെ ട്വീറ്റ് ഇങ്ങനെ;

കര്‍ണാടക ബ്രേക്കിങ് ന്യൂസ്...! ഹോളിഡേ റിസോര്‍ട്ട് മാനേജര്‍മാര്‍ ഗവര്‍ണറെ കണ്ടു സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ചു. 116 എംഎല്‍എമാര്‍ അവരുടെ കൈവശമുണ്ടെന്നതാണു കാരണം... കളി തുടങ്ങി ക്കഴിഞ്ഞു. എല്ലാവരും രാഷ്ട്രീയത്തിലേക്ക് തിരിയുക ('resort'ing to)യാണ്.


 രാഷ്ട്രീയ പാര്‍ട്ടികളുടെ അധാര്‍മിക നടപടികള്‍ക്കെതിരേയും സംഘപരിവാറിന്റെ വര്‍ഗീയതയ്‌ക്കെതിരേയും നിരന്തരമായി പ്രകാശ് രാജ് വിമര്‍ശനമുന്നയിക്കാറുണ്ട്‌
 

 

പ്രധാന വാർത്തകൾ
Top