17 November Saturday

അക്രമമൊഴിയാതെ ത്രിപുര

സ്വന്തം ലേഖകൻUpdated: Monday Aug 6, 2018

സംഘപരിവാർ ആക്രമണം നടന്ന പ്രദേശങ്ങൾ കെ കെ രാ-ഗേഷ്‌ എംപിയുടെയും രാ-ജു- ഷെട്ടി- എംപിയു-ടെയും- നേതൃ-ത്വ-ത്തിലുള്ള സംഘം സന്ദർശിക്കുന്നു

ന്യൂഡൽഹി > ത്രിപുരയിൽ ഇടതുപക്ഷ പ്രവർത്തകർക്കും സംഘടനകൾക്കുമെതിരായ  ആക്രമണം മാറ്റമില്ലാതെ തുടരുന്നുവെന്ന് എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം. ഭരണകൂടസംവിധാനങ്ങളുടെ പിന്തുണയോടെയാണ് സംഘപരിവാർ ആക്രമണങ്ങളെന്നും സംഘം വിലയിരുത്തി. ത്രിപുരയിൽ സിപിഐ എം  പ്രവർത്തകർ വ്യാപകമായി ആക്രമിക്കപ്പെട്ട സ്ഥലങ്ങളും സന്ദർശിച്ചു. രാജ്യസഭാംഗം കെ കെ രാഗേഷിന്റെയും ലോക്സഭാംഗം രാജു ഷെട്ടിയുടെയും നേതൃത്വത്തിലുള്ള സംഘമാണ‌് തെളിവെടുപ്പ് നടത്തിയത്. എംപിമാരായ ശങ്കർപ്രസാദ് ദത്ത, ജർണാ ദാസ്, ജയ്പ്രകാശ് നാരായൺ യാദവ്, ജിതേന്ദ്ര ചൗധരി, കിസാൻസഭ അധ്യക്ഷൻ അശോക് ദാവ്ളെ, കിസാൻ മഹാസഭ നേതാവ് രാജാറാം സിങ്, മുൻ എംപി നാരായൺകർ, മേധ പട്ക്കർ എന്നിവരാണുള്ളത്.

പാർടി ഓഫീസുകൾ തകർക്കുക, കച്ചവടസ്ഥാപനങ്ങളും കൃഷിയിടങ്ങളും നശിപ്പിച്ച് സാമ്പത്തികമായി ഇല്ലാതാക്കുക. പാർടി പ്രവർത്തനങ്ങളിൽനിന്ന് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുക. ജനപ്രതിനിധികളെ നിർബന്ധപൂർവം രാജിവയ്പ്പിക്കുക, പാർടി മുഖപത്രത്തിന്റെ വിതരണം തടസ്സപ്പെടുത്തുക തുടങ്ങിയവയിലൂടെയാണ‌് സംഘപരിവാർ സംഘം ഇടതുപ്രവർത്തകരെ വേട്ടയാടുന്നത‌്. 

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ആയിരക്കണക്കിന് ഓഫീസുകളാണ് തകർത്തത്. മൂന്നുനിലയുള്ള സിഐടിയു ഓഫീസടക്കം ഇടിച്ചുനിരത്തി. നിരവധി ഓഫീസുകൾ പിടിച്ചെടുത്തു.  തദ്ദേശസ്ഥാപനങ്ങളിൽനിന്ന‌്  മൂവായിരത്തോളം ജനപ്രതിനിധികളെ നിർബന്ധിപ്പിച്ച് രാജിവയ്പ്പിച്ചു. സിപിഐ എം മുഖപത്രം ദേശർകഥയുടെ വിതരണം പൂർണമായും തടസ്സപ്പെടുത്തി.

സംഘപരിവാർ ആക്രമണങ്ങൾക്ക് എതിരായി കൂട്ടായ ചെറുത്തുനിൽപ്പ് ഉയർത്തണമെന്ന് വസ്തുതാന്വേഷണ സംഘാംഗങ്ങൾ ജനങ്ങളുമായുള്ള ആശയവിനിമയത്തിൽ അറിയിച്ചു. അക്രമങ്ങൾക്ക് കൂട്ടുനിൽക്കുന്ന സർക്കാർ നടപടിയെ സംഘാംഗങ്ങൾ വിമർശിച്ചു.

പ്രധാന വാർത്തകൾ
Top