Top
18
Sunday, February 2018
About UsE-Paper

ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ പണം നല്‍കിയിട്ടില്ല: വി കെ സിങ്

Wednesday Sep 13, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം> സിറിയയില്‍ ഐഎസ് തീവ്രവാദികളുടെ തടവിലായിരുന്ന ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യമൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു.  ഇപ്പോള്‍ വത്തിക്കാനിലുള്ള ടോം എപ്പോള്‍ ഇന്ത്യയില്‍ വരണമെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും വികെ സിങ് പറഞ്ഞു.

ഫാദര്‍ ടോമിന്റെ മോചനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഇന്നലെ വിദേശകാര്യ  മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തതല്ലാതെ മറ്റ് പ്രതികരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനിടെയാണ് ഇന്ന് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ വി.കെ സിങ് പറയുന്നത്. ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് പറഞ്ഞ അദ്ദേഹം കോലാഹലങ്ങളില്ലാതെ വളരെ വൃത്തിയായി വിദേശകാര്യ മന്ത്രാലയം ഈ ജോലി ചെയ്തു തീര്‍ത്തുവെന്നും അവകാശപ്പെട്ടു.