22 September Saturday

മോഡി പറഞ്ഞതെല്ലാം മറന്നു; വാഗ്‌ദാനം ഓര്‍മ്മിപ്പിക്കാന്‍ ദേശീയപതാകയുമേന്തി യുവാവ് നടന്നത് 1350 കിലോമീറ്റര്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 16, 2018

ന്യൂഡല്‍ഹി > നാല് വര്‍ഷം മുന്‍പ് നല്‍കിയ വാഗ്‌ദാനം മോഡി മറന്നെങ്കിലും റൂര്‍ക്കേല ഗ്രാമവാസികള്‍ മറന്നിട്ടില്ല. പ്രധാനമന്ത്രിയെ തന്റെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുവാന്‍ ഒരുയുവാവ് നാട്ടുകാര്‍ക്കുവേണ്ടി നടക്കുകയാണ്. നിസാര നടത്തമല്ല, 1350 കിലോമീറ്ററുകള്‍ ഇതിനോടകം ഈ യുവാവ് പിന്നിട്ടു കഴിഞ്ഞു.

ഒഡീഷയിലെ റൂര്‍ക്കേല നിവാസിയായ മുക്തികാന്ത് ബിസ്വാല്‍ എന്ന യുവാവാണ് വികസനം എത്തി നോക്കാത്ത റൂര്‍ക്കേലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ എത്രയും വേഗം ലഭ്യമാക്കുമെന്ന പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ട് നടന്നത്. ഏപ്രില്‍ 16നാണ് ഈ യുവാവ് തന്റെ പ്രയാണം ആരംഭിച്ചത് . കൈയ്യില്‍ ദേശീയ പതാകയും പിടിച്ചാണ് തൊഴിലാളിയായ മുക്തികാന്തിന്റെ നടത്തം.

മുക്തികാന്ത് ബിസ്വാല്‍

മുക്തികാന്ത് ബിസ്വാല്‍

2015 ല്‍ തന്റെ ഒഡീഷ സന്ദര്‍ശനവേളയില്‍ റൂര്‍ക്കേലയിലെ അടിസ്ഥാന സൗകര്യവികസനം പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 4 വര്‍ഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. ഗ്രാമത്തിന്റെ ഏക ആശ്രയമായ ഇസ്ലാം ജനറല്‍ ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയര്‍ത്തുമെന്നും ബ്രാഹ്മിണി പാലത്തിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാഗ്‌ദാനം.  സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി അന്വേഷിച്ചു മടുത്തുവെന്നും, ആരും തിരിഞ്ഞുനോക്കുക പോലും ചെയ്യുന്നില്ലായെന്നും ഈ യുവാവ് പറയുന്നു.



 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top