19 June Tuesday

ഗൌരി ലങ്കേഷിനേയും കലബുര്‍ഗിയേയും വധിച്ചത് ഒരേ തോക്കുകൊണ്ടെന്ന് പ്രാഥമികനിഗമനം

വെബ് ഡെസ്‌ക്‌Updated: Thursday Sep 14, 2017


ബംഗളൂരു>മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെയും എഴുത്തുകാരന്‍ എംഎം കല്‍ബുര്‍ഗിയെയും കൊലപ്പെടുത്തിയത് ഒരേ തോക്ക് ഉപയോഗിച്ച് തന്നെയാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കല്‍ബുര്‍ഗിയെ കൊലപ്പെടുത്തിയ 7.65 എംഎം പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗൌരി ലങ്കേഷിനെയും കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടു സംഭവങ്ങളിലും ഉപയോഗിച്ചിരുന്ന തോക്കില്‍ 80 ശതമാനത്തോളം സാമ്യം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതോടെ രണ്ടുസംഭവങ്ങള്‍ക്കും പിന്നില്‍ ഒരേ സംഘമോ സംഘടനയോ ആണെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

കല്‍ബുര്‍ഗി കേസിലെ ഫോറന്‍സിക് പരിശോധനയില്‍, ഗോവിന്ദ് പന്‍സാര വധക്കേസില്‍ ഉപയോഗിച്ച അതേ തോക്കുമായി സാമ്യം കണ്ടെത്തിയിരുന്നു.

സെപ്തംബര്‍ അഞ്ചിനാണ് ഗൌരി, സംഘപരിവാര്‍ അനുഭാവികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വീട്ടിലെത്തി കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് വെടിയേറ്റത്. 2015 ഓഗസ്റ്റ് 30ന് ധാര്‍വാഡില്‍ വീട്ടിലാണ് കലബുര്‍ഗി കൊല്ലപ്പെട്ടത്. കോളിങ് ബെല്‍ കേട്ട് വാതില്‍ തുറന്ന കലബുര്‍ഗിയെ കൊലയാളി വെടിവെയ്ക്കുകയായിരുന്നു.
 

പ്രധാന വാർത്തകൾ
Top