Top
11
Monday, December 2017
About UsE-Paper

കശ്മീരില്‍ ഭീകരാക്രമണം: 2 സൈനികര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരുക്ക്

Sunday Aug 13, 2017
വെബ് ഡെസ്‌ക്‌

ശ്രീനഗര്‍ > ജമ്മുകശ്മീരിലെ ഷോപ്പിയാനിലെ ശനിയാഴ്ച രാത്രി ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍  രണ്ടു സൈനികര്‍ മരിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കേറ്റു. സൌത്ത് കശ്മീരിലെ സോഫിയാനില്‍ സൈനാപൊരയിലാണ് സംഭവം.

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്ക്കെത്തിയ സംഘത്തിനുനേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ശക്തമായ ഏറ്റുമുട്ടലില്‍ ആണ് രണ്ട് സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്.

പരുക്കേറ്റവരെ അഞ്ചു പേരെയും സൈന്യത്തിന്റെ 92 ബേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ വച്ചാണ് രണ്ടു സൈനികരും മരിച്ചത്. മേഖലയില്‍ സൈനിക നടപടി തുടരുകയാണ്.
 

Related News

കൂടുതൽ വാർത്തകൾ »