15 November Thursday

തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018

ഹൈദരാബാദ്‌> കാലാവധി തികയുന്നതിന്‌ മുമ്പ്‌ തെരഞ്ഞെടുപ്പ്‌ നടുത്തുന്നതിനായി തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. കാലാവധി തീരാൻ എട്ടുമാസം ബാക്കിനിൽക്കെയാണ്‌ നടപടി. നിയമസഭ പിരിച്ചുവിട്ടുള്ള പ്രേമേയം മന്ത്രിസഭ പാസാക്കി. തുടർന്ന്‌ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവും മറ്റ്‌ മന്ത്രിമാരും ഗവർണറെ  കണ്ട്‌  കാര്യങ്ങൾ വിശദീകരിച്ചു.

ഇപ്പോഴുള്ള അനുകൂല സാഹചര്യത്തിൽ തെരഞ്ഞെടുപ്പിനെ നേരിടാനാണ്‌  തെലുങ്കാന രാഷ്‌ട്ര സമിതി(ടിആർഎസ്‌) യുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പ്‌ കഴിയുംവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ഗവർണർ കെ ചന്ദ്രശേഖര റാവുവിനോട്‌ നിർദ്ദേശിച്ചു.
 


പ്രധാന വാർത്തകൾ
Top