Top
11
Monday, December 2017
About UsE-Paper

രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു

Thursday Jan 12, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി> രാഷ്ട്രീയ പാര്‍ടികള്‍ക്കുള്ള ആദായനികുതി ഇളവ് സുപ്രീംകോടതി ശരിവച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന നികുതി ഇളവ് നിയമവിരുദ്ധമോ ഭരണഘടനാ വിരുദ്ധമോ അല്ലെന്ന് വ്യക്തമാക്കിയാണ് നികുതി ഇളവ് ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയത്.

പഴയ 500, 1000 രൂപ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന രാഷട്രീയ പാര്‍ടികളെ വരുമാന നികുതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. രാഷ്ട്രീയ പാര്‍ടികളുടെ പേരിലുള്ള അക്കൌണ്ടുകള്‍ക്കു മാത്രമാണ് ഇതു ബാധകം. 1961ലെ വരുമാന നികുതി ചട്ടത്തിന്റെ 13എ വകുപ്പ് രാഷട്രീയ പാര്‍ടികളുടെ വരുമാനത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വ്യക്തികളുടെ പേരിലാണ് ഇതെങ്കില്‍ ഇളവു ബാധകമാകില്ലെന്നും കോടതി വ്യക്തമാക്കി.