Top
24
Friday, November 2017
About UsE-Paper

കേരള മോഡല്‍ വികസനം തെലങ്കാനയിലും വേണം; ഫാസിസത്തിനെതിരെ ഒന്നിക്കണം: കാഞ്ചാ ഐലയ്യാ

Monday Nov 6, 2017
വെബ് ഡെസ്‌ക്‌

ഹൈരാബാദ് > ഫാസിസത്തിനെതിരെ ഒന്നിക്കാന്‍ വിശാല സഖ്യം ഉണ്ടാകണമെന്ന് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. ജനാധിപത്യവും സാമൂഹ്യനീതിയും സംരക്ഷിക്കപ്പെടണം. തെലങ്കാനയില്‍ വിവിധ സാമൂഹ്യ സംഘടനകളുടെ സംയുക്തവേദിയായ ടി-മാസ് സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാകണം. പരിഗണന അര്‍ഹിക്കുന്നവര്‍ക്ക് പ്രത്യേക സംവരണം ഏര്‍പ്പെടുത്തണം. വിദ്യാഭ്യാസത്തിലടക്കം നിരവധി മേഖലകളില്‍ കേരളം മാതൃകയാണ്. കേരള മോഡല്‍ വികസനമാണ് തെലങ്കാനയിലും വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന മാസ് ആന്റ് സോഷ്യല്‍ ഓര്‍ഗനൈസേഷന്‍ എന്ന ടി-മാസ് 271 സംഘടനകളുടെ സംയുക്ത വേദിയാണ്. തെലങ്കാനയെ ഇളക്കിമറിച്ച സിപിഐ എം നേതൃത്വത്തില്‍ നടന്ന മഹാജന പദയാത്രയുടെ സമാപനവേദിയാണ് ടി-മാസ് രൂപം കൊള്ളുന്നത്. സാമൂഹ്യ നീതിയും സമഗ്ര വികസനവുമാണ് ടി-മാസിന്‌റെ മുദ്രാവാക്യം.

ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ട 400ല്‍ അധികം കൗണ്‍സില്‍ അംഗങ്ങളാണ് ടി-മാസിലുള്ളത്. 25 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയും 75 അംഗ വര്‍ക്കിംഗ് കമ്മിറ്റിയും നേതൃത്വം നല്‍കുന്നു. നിലവില്‍ 11 ജില്ലാ കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുമുണ്ട്.

വര്‍ഗീയതക്കും അഴിമതിക്കുമെതിരെ വ്യാപകമായ ക്യാംപയിനുകളാണ് ടി-മാസ് സംഘടിപ്പിക്കുന്നത്. ഗ്രാമ നഗര വേദികളിലാകെ പ്രചരണം ശക്തമാക്കും. കൂടുതല്‍ ജില്ലാ കമ്മിറ്റികളും പിന്നീട് വില്ലേജ് കമ്മിറ്റികളും രൂപീകരിക്കും.