Top
17
Wednesday, January 2018
About UsE-Paper

വിജയിയെ ജോസഫ് വിജയ് ആക്കിയതിനു പിന്നാലെ ദീപിക പദുക്കോണിനെ ഡച്ചുകാരിയാക്കി ബിജെപി

Wednesday Nov 15, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി >  സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം പത്മാവതിയെയും നായിക ദീപിക പദുക്കോണിനേയും വീണ്ടും കടന്നാക്രമിച്ച് ബിജെപി. കേന്ദ്ര ജലവിഭവ വകുപ്പ് മന്തി ഉമാഭാരതിക്ക് പിന്നാലെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യസഭാ എംപി സുബ്രഹ്മണ്യന്‍ സ്വാമി. വിജയിയെ ജോസഫ് വിജയ് ആയി ബിജെപി മാറ്റിയപ്പോള്‍ ദീപിക പദുകോണിനെ ഡച്ചുകാരിയാക്കിയിരിക്കുകയാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ്.  ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല മറിച്ച്  ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ പുതിയ  കണ്ടെത്തല്‍.

"ദീപിക അധ:പതനത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ട് പോയാലേ പുരോഗതി നേടാനാകൂ" എന്നുമാണ് സ്വാമിയുടെ വാദം. ട്വിറ്ററിലായിരുന്നു സ്വാമിയുടെ പ്രതികരണം.  ഇതിനു മറിപടിയായി വന്ന കമന്റിലാണ് ദീപിക ഡച്ചു കാരിയാണെന്ന്  പറയുന്നത്. ഇതിനെ ന്യായീകരിക്കുന്ന മറുപടിയാണ് സ്വാമിയും കൊടുത്തത്. അതേസമയം, ദീപിക പദുക്കോണ്‍ ഇന്ത്യന്‍ വനിതയല്ലെന്നും അവര്‍ വിദേശ  വനിതയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞതായ് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്മാവതിക്കെതിരെ വലിയ എതിര്‍പ്പാണ് ബിജെപി പ്രകടിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും അക്രമിക്കപ്പെടുകയാണ്. അതിനിടെ ചിത്രത്തില്‍ അഭിനയിച്ചവരുടേയും പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടേയും മതവും ജാതിയും ജനന സ്ഥലവും കണ്ടത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. ജിഎസ്ടിയേയും നോട്ടു നിരോധനത്തെയും വിമര്‍ശിച്ചതിന് ആറ്റ്‌ലി സംവിധാനം ചെയ്ത മെര്‍സലിനും സമാനരീതിയില്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. വിജയുടെ മതം വരെ തെരഞ്ഞു പിടിച്ചായിരുന്നു ബിജെപിയുടെ ആക്രമണം.
 

Related News

കൂടുതൽ വാർത്തകൾ »