21 July Saturday

സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനം മാര്‍ച്ച് 5 മുതല്‍

വെബ് ഡെസ്‌ക്‌Updated: Friday Dec 8, 2017

കൊല്‍ക്കത്ത > ഇരുപത്തിരണ്ടാം പാര്‍ടി കോണ്‍ഗ്രസിനു മുന്നോടിയായുള്ള സിപിഐ എം പശ്ചിമ ബംഗാള്‍ സംസ്ഥാന സമ്മേളനം 2018 മാര്‍ച്ച് അഞ്ചു മുതല്‍ എട്ടു വരെ കൊല്‍ക്കത്തയില്‍ð നടക്കും. കഴിഞ്ഞ ദിവസം കൂടിയ സംസ്ഥാന കമ്മിറ്റിയാണ് ഇത് തീരുമാനിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇതിനകം പൂര്‍ത്തിയായതായി സെക്രട്ടറി സൂര്യകാന്ത മിശ്ര മറിയിച്ചു.

ഏരിയ സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. ജനുവരിലും ഫെബ്രുവരിയിലുമായി ജില്ലാ സമ്മേളനങ്ങള്‍ നടക്കും. കിഴക്കന്‍ മെദിനിപ്പുര്‍ ജില്ലാ സെക്രട്ടറി നിരഞ്ജന്‍ സാഹിയെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തതിനാല്‍ അവിടെ സമ്മേളനത്തീയതി തീരുമാനിക്കാനായില്ല.  സംസ്ഥാനത്തൊട്ടാകെ പാര്‍ടിയുടെ നിരവധി നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍പ്പെടുത്തി ജയിലില്‍ അടച്ചിരിക്കുകയാണ്.

പഞ്ചായത്ത് തെരെഞ്ഞടുപ്പില്‍ തൃണമൂലിനെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ പ്രാദേശിക നീക്കുപോക്കുകള്‍ നടത്തുമെന്ന് മിശ്ര പറഞ്ഞു. 
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top