19 January Saturday

രാജ്യത്തിന്റെ നന്മ സംരക്ഷിക്കാന്‍ ബിജെപിയെ പരാജയപ്പെടുത്തുക: യെച്ചൂരി

ഗോപിUpdated: Monday Jan 14, 2019

കൊൽക്കത്ത > രാജ്യത്തിന്റെ നന്മ കാംക്ഷിയ്ക്കുന്നവർ മോഡി ഭരണം എത്രയും വേഗം അവസാനിക്കാൻ  കാത്തിരിക്കുകയാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വർഗീയ വിപത്ത് സൃഷ‌്ടിക്കുന്ന ബിജെപിയെ ഒറ്റപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ ജനാധിപത്യ മതേതര ശക്തികൾ യോജിക്കണം. ഭരണ സൗകര്യങ്ങളുപയോഗിച്ച് ബിജെപി മതവിദ്വേഷം പടര്‍ത്തുകയാണ്. തങ്ങളെ  ശക്തമായി എതിർക്കുന്ന കമ്മ്യൂണിസ്റ്റുകാരേയും മതേതരത്വ ശക്തികളേയും ന്യൂനപക്ഷങ്ങളേയും ഇല്ലാതാക്കാനാണ‌് ബിജെപിയും- ആർഎസ്എസും ശ്രമിക്കുന്നത്.

എല്ലാവർക്കും തൊഴിൽ വാഗ്ദാനവുമായി അധികാരത്തിൽ വന്ന മോഡിയുടെ ഭരണത്തിനു കീഴിൽ 1.7കോടി പേർക്കാണ‌് തൊഴിൽ നഷ്ടമായത്. ജനകീയ ആവശ്യങ്ങൾക്കായുള്ള തൊഴിലാളികളുടേയും കൃഷിക്കാരുടേയും യോജിച്ച പോരാട്ടമാണ്  ഉണ്ടാകേണ്ടെതെന്നും യെച്ചൂരി പറഞ്ഞു.

പൊളിറ്റ് ബ്യൂറോ അംഗവും മന്ത്രിയുമായിരുന്ന അന്തരിച്ച  നിരുപം സെന്നിന്റെ അനുസ്മരണയോ​ഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച  യോഗത്തില്‍ പൊളിറ്റ് ബ്യൂറോ അം​ഗം ബിമൻ ബസു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, ഇടതുമുന്നണി കക്ഷി നേതാക്കള്‍  തുടങ്ങിയവരും സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top