14 December Friday

ബിജെപിക്ക് ഇരട്ടത്താപ്പ്; കോണ്‍​ഗ്രസിന് അവസരവാദം: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday Nov 16, 2018

ന്യൂഡൽഹി
ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ ബിജെപി നിലപാട‌് ഇരട്ടത്താപ്പാണെന്ന‌്  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മുത്തലാഖ‌് വിഷയത്തിൽ  മുസ്ലിം സ‌്ത്രീകൾക്ക‌് തുല്യനീതി ഉറപ്പാക്കാനെന്നപേരിൽ തിരക്കിട്ട‌് ഓർഡിനൻസ‌് ഇറക്കിയ കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപിയാണ‌് ശബരിമലയില്‍ സ‌്‌ത്രീസമത്വത്തെ എതിർക്കുന്നത‌്. ക്ഷേത്രത്തിൽ പോകണമെന്നോ പോകേണ്ടെന്നോ തീരുമാനിക്കേണ്ടത‌് സ‌്ത്രീകളാണ‌്. ബിജെപിക്കാർ എന്തിനാണ‌് ഇക്കാര്യത്തിൽ  ഇടനിലക്കാരായി എത്തുന്നതെന്ന‌് യെച്ചൂരി  ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കുകയല്ലാതെ സർക്കാരിനു മറ്റ‌ു വഴിയില്ല‌. എല്ലാ സ‌്ത്രീകൾക്കും പ്രവേശനം നൽകുന്ന വിധി നടപ്പാക്കാൻ ചില ക്രമീകരണങ്ങൾ വരുത്തേണ്ടിവരും. 10 ദിവസത്തിൽ ഒരിക്കൽ സ‌്ത്രീകൾക്ക‌് പ്രവേശം എന്ന രീതിയിലോ മറ്റോ ക്രമീകരണം ആലോചിക്കാൻ കഴിയും. ഇത്തരത്തിലുള്ള ചർച്ചയാണ‌്‌ സർക്കാർ നടത്തിയത‌്.

സംഘർഷത്തിലൂടെ വർഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ശ്രമം കേരളത്തിൽ വിജയിക്കില്ലെന്നും  യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top