20 September Thursday

തികഞ്ഞ രാഷ്ട്രീയ അഴിമതി: യെച്ചൂരി

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ന്യൂഡൽഹി 
പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകൾ നിരോധിക്കുകയും രണ്ടായിരത്തിന്റെ നോട്ട് കൊണ്ടുവരികയും ചെയ്തത് ബിജെപിക്ക് എംഎൽഎമാരെ വിലയ്ക്കുവാങ്ങൽ എളുപ്പമാക്കിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തികഞ്ഞ രാഷ്ട്രീയ അഴിമതിയാണ് കർണാടകത്തിൽ നടന്നതെന്ന‌് യെച്ചൂരി ട്വീറ്റ് ചെയ്തു.
ജനാധിപത്യ തത്വങ്ങളും മാനദണ്ഡങ്ങളും മോഡി ബോധപൂർവം നശിപ്പിക്കുകയാണ്. ഇനി തെരഞ്ഞെടുപ്പ് തന്നെ ഇല്ലാതാക്കുമോ? ഇത്രയും നഗ്നമായി കാര്യങ്ങൾ ചെയ്യാമെങ്കിൽ ജനവിധി ആരായുന്നത് എന്തിനാണ്? ആർഎസ്എസ് പ്രചാരക്മാരെ ഭരണഘടനാപദവികളിൽ പ്രതിഷ്ഠിച്ചാൽ ഇതൊക്കെ നടക്കും.

മതനിരപേക്ഷ, ജനാധിപത്യ ഇന്ത്യൻ റിപ്പബ്ലിക്കിനെ ആർഎസ്എസ് പദ്ധതിപ്രകാരം ഭ്രാന്തമായ ഫാസിസ്റ്റ‌് സ്വഭാവമുള്ള രാഷ്ട്രമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. ആർഎസ്എസിനെയും ബിജെപിയെയും ചെറുത്തുതോൽപ്പിക്കാൻ എല്ലാ പുരോഗമനശക്തികളും രംഗത്തിറങ്ങണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top