23 July Monday

സമയം പാലിച്ചില്ല, ജീവനക്കാർക്ക‌് സിറ്റപ‌്സ‌് ശിക്ഷ

വെബ് ഡെസ്‌ക്‌Updated: Friday May 18, 2018


ഭുവനേശ്വർ: സമയനിഷ‌്ഠ പാലിക്കാതെ യോഗത്തിനെത്തിയ റവന്യൂ ജീവനക്കാർക്ക‌് അഡീഷണൽ ജില്ലാ മജിസ‌്ട്രേട്ടിന്റെ സിറ്റപ‌്സ‌് ശിക്ഷ. ഒഡിഷയിലെ കേന്ദ്രപോറ ജില്ലയിൽ രാജ‌്നഗറിലാണ‌് സംഭവം. രാവിലെ 9.30ന‌് വിളിച്ചുചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ 15 മിനിറ്റ‌് വൈകിയെത്തിയ രണ്ട‌് റവന്യൂ ഇൻസ‌്പെക്ടർമാരെയാണ‌് അഡീഷണൽ ജില്ലാ മജിസ‌്ട്രേട്ട‌് ശിക്ഷയ‌്ക്ക‌് വിധേയനാക്കിയത‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top