17 November Saturday

സിംഗപ്പുർ വിമാനം 8 മണിക്കൂർ വൈകി

വെബ് ഡെസ്‌ക്‌Updated: Sunday Sep 9, 2018


മുംബൈ > സുരക്ഷാകാരണങ്ങളെത്തുടർന്ന‌് സിംഗപ്പുരിലേക്കുള്ള വിമാനം എട്ടു മണിക്കൂറിലേറെ വൈകി. പകൽ 11.40ന‌് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന‌് പുറപ്പെടേണ്ട എസ‌്ക്യു 423 സിംഗപ്പുർ എയർലൈൻസാണ‌് വൈകിയത‌്. 350ലേറെ യാത്രക്കാരെ വിമാനത്താവളത്തിലെ കാത്തിരിപ്പുകേന്ദ്രത്തിലേക്ക‌് മാറ്റി. എന്നാൽ, സുരക്ഷാപ്രശ‌്നം എന്തെന്ന്‌ വെളിപ്പെടുത്താൻ അധികൃതർ തയ്യാറായില്ല.


പ്രധാന വാർത്തകൾ
Top