15 November Thursday

ത്രിപുരയില്‍ കാവിഭീകരത തുടരുന്നു; എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റിനെയും അമ്മയെയും വീട്ടില്‍കയറി ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

അഗര്‍ത്തല > ത്രിപുരയില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാതെ ബിജെപി. എസ്എഫ്‌ഐ  അഖിലേന്ത്യാ വൈസ് പ്രസിഡന്റും ത്രിപുര സംസ്ഥാന പ്രസിഡന്റുമായ നീലാഞ്‌‌ജന റോയിയെയും അമ്മയെയും വീട്ടില്‍ കയറി ബിജെപി സംഘം ആക്രമിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മഹിളാ മോര്‍ച്ച നേതാക്കളടക്കമുള്ള സംഘം അക്രമം അഴിച്ചുവിട്ടത്.

അക്രമത്തില്‍ നീലാഞ്‌ജന റോയിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. നീലാഞ്ജനയെ അഗര്‍ത്തലയിലെ ഐജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തന്റെ അമ്മയെയും ഇളയ സഹോദരിയെയും ബിജെപി സംഘം അക്രമിച്ചെന്ന് നീലാഞ്ജന പറഞ്ഞു.

150ഓളം അക്രമികള്‍ സംഘത്തിലുണ്ടായിരുന്നു. പൊലീസ് അക്രമികളെ എത്രയുംവേഗം പിടികൂടണമെന്ന് സിപിഐ എമ്മും എസ്എഫ്‌ഐയും ആവശ്യപ്പെട്ടു.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top