20 September Thursday

പങ്കെടുക്കാത്ത സമരത്തിന്റെ പേരില്‍ എസ്എഫ്‌ഐ നേതാവിന് കാരണംകാണിക്കല്‍ നോട്ടീസ്; ജെഎന്‍യു അധികൃതരുടെ പ്രതികാര നടപടി തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 9, 2018

ന്യൂഡല്‍ഹി > പങ്കെടുക്കാത്ത സമരത്തിന്റെ പേരില്‍ എസ്എഫ്‌ഐ നേതാവിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി ജെഎന്‍യു അധികൃതരുടെ പ്രതികാര നടപടി. വിദ്യാര്‍ഥിയൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് അമല്‍ പുല്ലാര്‍ക്കാട്ടിനാണ് പങ്കെടുക്കാത്ത സമരങ്ങളുടെ പേരില്‍ തുടര്‍ച്ചയായി മൂന്ന് കാരണം കാണിക്കല്‍ നോട്ടീസ് അധികൃതര്‍  നല്‍കിയത്. നിര്‍ബന്ധിത അറ്റന്റസിനെതിരെ ക്യാമ്പസില്‍ നടന്ന പഠിപ്പു മുടക്ക് സമരത്തിന് നേതൃത്വം നല്‍കിയെന്ന ചീഫ് സെക്യൂരിറ്റ് ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രോക്‌ടര്‍ നോട്ടീസയച്ചിരിക്കുന്നത്.

മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ രണ്ടുവരെയും ഏപ്രില്‍ 26നും എല്ലാ സ്‌കൂളുകളുടെയും പ്രവര്‍ത്തനം മുടക്കിയ സമരത്തില്‍ പങ്കെടുത്തുവെന്നതാണ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന 'കുറ്റം'. ഈ ദിവസങ്ങളില്‍ കടുത്ത പനിയെ തുടര്‍ന്ന് താന്‍ കിടപ്പിലായിരുന്നെന്ന് അമല്‍ പറഞ്ഞു. അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധ നിലപാടുകള്‍ ചോദ്യം ചെയ്യുന്നവരെ തെരഞ്ഞുപിടിച്ച് റിപ്പോര്‍ട്ടുകളില്‍ ഉള്‍പ്പെടുത്തുന്ന നിലപാടിന്റെ ഭാഗമാണ് നടപടിയെന്നും അമല്‍ പറഞ്ഞു.



പങ്കെടുക്കാത്ത മറ്റൊരു സമരത്തിന്റെ പേരില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന്റെ മറുപടിയായി ഈ ദിവസങ്ങളില്‍  അസുഖ ബാധിതനായി കിടപ്പിലായിരുന്നെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൈവശം ഇരിക്കെയാണ് വീണ്ടും മറ്റൊരു സമരത്തിന്റെപേരില്‍ പ്രോക്ടര്‍ ഓഫീസ് കാരണം കാണിക്കല്‍ നോട്ടീസയച്ചത്. എന്ത് തെളിവിന്റെയടിസ്ഥാനത്തിലാണ് ചീഫ് സെക്യൂരിറ്റ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്നും അമല്‍ ആവശ്യപ്പെട്ടു.

ക്യാമ്പസില്‍ വിദ്യാര്‍ഥികളെ ആക്രമിച്ചും കെട്ടിടങ്ങളുടെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തും എബിവിപി നടത്തുന്ന സമരങ്ങള്‍ക്കെതിരെ അന്വേഷണംപോലും നടത്താന്‍ അധികൃതര്‍ തയാറാകാറില്ല. എതിര്‍ അഭിപ്രായങ്ങളെ അമര്‍ച്ച ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇത്തരം നീക്കങ്ങളെന്ന് വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടി.


 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top