25 September Tuesday

സ്ഥാനക്കയറ്റത്തിന് സംവരണം: ആഗസ്ത് മൂന്നിന് വാദംകേൾക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018
'മധുരം മലയാളം' നാളെ അബുദാബിയില്‍
ഞലമറ ാീൃല: വു://ംംം.റലവെമയവശാമിശ.രീാ/ിലം/ുൃമ്മശെ/മയൌറവമയശമെസവേശവേലമൃലാമറവൌൃമാാമഹമ്യമഹമാ/736640

ന്യൂഡൽഹി  > പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് സർവീസിൽ സ്ഥാനക്കയറ്റത്തിന് സംവരണം നൽകുന്ന വിഷയത്തിൽ ആഗസ്ത് മൂന്നിന് വാദംകേൾക്കുമെന്ന് സുപ്രീംകോടതി. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വിസമ്മതിച്ചു. നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് സംവരണത്തിന് സ്ഥാനക്കയറ്റം നൽകാൻ കേന്ദ്രസർക്കാരിന് സുപ്രീംകോടതി താൽക്കാലിക അനുമതി നൽകിയിരുന്നു. ഇന്ദിര സ്വാഹ്നി, ഇ വി ചിന്നയ്യ, എം നാഗരാജ് കേസുകളിൽ വിവിധ ഭരണഘടനാ ബെഞ്ചുകൾ പുറപ്പെടുവിച്ച ഉത്തരവുകളിലെ വൈരുധ്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരും വിവിധ കക്ഷികളും സമർപ്പിച്ച ഹർജികളാണ് പരിഗണനയിലുള്ളത്. ഭരണഘടനയുടെ 16(4), 16(4എ), 16(4ബി) വകുപ്പുകൾ വ്യാഖാനിച്ച് മുൻ ഉത്തരവുകളിലെ വൈരുധ്യങ്ങൾ പരിഹരിക്കരിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. വിഷയം പരിഗണിക്കാൻ ഏഴംഗ ഭരണഘടനാ ബെഞ്ച് വേണമെന്നാണ് സുപ്രീംകോടതിയുടെ നിലപാട്.

2006ൽ എം നാഗരാജ് കേസിൽ  പട്ടികവിഭാഗക്കാർക്ക് സ്ഥാനക്കയറ്റത്തിന് സംവരണം അനുവദിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് ബാധ്യതയില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പിന്നോക്കാവസ്ഥ, സർവീസുകളിലെ പ്രാതിനിധ്യത്തിലെ പോരായ്മ, മൊത്തം വകുപ്പിന്റെ കാര്യക്ഷമത തുടങ്ങിയ വസ്തുതകൾ പരിഗണിച്ചശേഷമാകണംവിഷയത്തിൽ സർക്കാരുകൾ നയങ്ങൾ രൂപീകരിക്കാനെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.

പ്രധാന വാർത്തകൾ
Top