18 November Sunday

സുപ്രീംകോടതി ജീവനക്കാർ ഒരുദിവസത്തെ ശമ്പളം നല്‍കും

വെബ് ഡെസ്‌ക്‌Updated: Saturday Aug 25, 2018

ന്യൂഡൽഹി > കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി സുപ്രീംകോടതി ജീവനക്കാർ ഒരുദിവസത്തെ ശമ്പളം സംഭാവനചെയ്യും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ ശമ്പളം നൽകാൻ എല്ലാവരും തയ്യാറാകണമെന്ന് രജിസ്ട്രാർ സർക്കുലറിൽ അറിയിച്ചു.

ഗുരുതരമായ പ്രളയത്തിൽ വൻ നാശനഷ്ടമാണ് കേരളം നേരിട്ടത്. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കപ്പുറം പുനരധിവാസം, പുനർനിർമാണം, പശ്ചാത്തല സൗകര്യങ്ങളുടെ പുനർനിർമാണം എന്നിവ വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തിൽ ധനസഹായം നൽകാൻ വലിയ വിഭാഗം ജീവനക്കാർ മുന്നോട്ടുവന്ന സാഹചര്യത്തിലാണ് അഭ്യർഥനയെന്നും സർക്കുലറിൽ പറയുന്നു.
 

പ്രധാന വാർത്തകൾ
Top