Top
24
Wednesday, May 2017
About UsE-Paper

ജസ്റ്റിസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി

Friday May 19, 2017
വെബ് ഡെസ്‌ക്‌

ന്യൂഡല്‍ഹി > കോടതിയലക്ഷ്യ കേസില്‍ ആറു മാസം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി റജിസ്ട്രി ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശത്തില്‍ മെയ് ഒമ്പതിനാണ് ഏഴംഗ സുപ്രീംകോടതി ബെഞ്ച് കല്‍ക്കട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കര്‍ണന് ശിക്ഷ വിധിച്ചത്. സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് കര്‍ണന് ആറു മാസത്തെ തടവിനു ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. ഒളിവില്‍പോയ ജസ്റ്റിസ് കര്‍ണനെ ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് അറസ്റ്റു ചെയ്യാനെത്തിയെങ്കിലും ജസ്റ്റിസ് കര്‍ണന്‍ കൊല്‍ക്കത്തയില്‍ നിന്നും കടക്കുകയായിരുന്നു.