22 September Saturday

നോട്ട‌് നിരോധനം: അധികജോലി ബത്ത എസ‌്ബിഐ തിരിച്ചുപിടിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 12, 2018


ന്യൂഡൽഹി
നോട്ടുനിരോധനകാലയളവിൽ അധികസമയം ജോലിചെയ്തതിനു ജീവനക്കാർക്ക് നൽകിയ ബത്ത തിരിച്ചുപിടിക്കാൻ എസ്ബിഐ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയിൽ ലയിപ്പിക്കുന്നതിനു മുമ്പ് നൽകിയ ബത്ത തിരിച്ചുപിടിക്കാനാണ‌്  സോണൽ അധികാരികളോട‌് ആവശ്യപ്പെട്ടിരിക്കുന്നത‌്. എന്നാൽ, കേരളത്തിലെ ജീവനക്കാർക്ക് ഉൾപ്പെടെ ബഹുഭൂരിപക്ഷത്തിനും അധികസമയ ജോലിക്കുള്ള ബത്ത ഇതേവരെ ലഭിച്ചിട്ടില്ല.

സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിൽ അധികസമയ ജോലിക്കുള്ള ബത്ത ഭാഗികമായി നൽകിയിരുന്നു. ഇതു പൂർണമായി അനുവദിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലയനത്തിനുശേഷം എസ്ബിഐ മാനേജ്മെന്റിനു ജീവനക്കാർ നിവേദനം നൽകി. ഈ ആവശ്യം പരിഗണിക്കുന്നതിന‌് പകരം നൽകിയ ബത്ത തിരിച്ചുപിടിക്കാനാണ‌്  ഉത്തരവിട്ടത‌്.

2016 നവംബർ 14നും ഡിസംബർ 30നും ഇടയിൽ വൈകിട്ട് ഏഴിനുശേഷവും ജോലിചെയ്തവർക്കാണ് ബത്ത പ്രഖ്യാപിച്ചത്. ഇതിനുശേഷം 2017 ഏപ്രിൽ ഒന്നിനാണ് വിവിധ അസോസിയേറ്റ് ബാങ്കുകൾഎസ്ബിഐയിൽ ലയിപ്പിച്ചത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top