26 September Wednesday

അമലിനും പി കെ ​ഗോപിക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Sunday Jun 24, 2018


ന്യൂഡൽഹി

കേന്ദ്രസാഹിത്യ അക്കാദമി യുവ, ബാലസാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യുവ സാഹിത്യകാരന്മാർക്കുള്ള പുരസ്കാരം അമലിന്റെ 'വ്യസനസമുച്ചയം' എന്ന നോവലിന് ലഭിച്ചു. ബാലസാഹിത്യത്തിനുള്ള പുരസ്കാരം കവി പി കെ ഗോപിയുടെ 'ഓലച്ചൂട്ടിന്റെ വെളിച്ചം' എന്ന കഥാസമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്.  തിരുവനന്തപുരം സ്വദേശിയായ അമൽ, കൽഹണൻ, മഞ്ഞ കാർഡുകളുടെ സുവിശേഷം, നരകത്തിന്റെ ടാറ്റൂ, പരസ്യക്കാരൻ തെരുവ് തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്.
 

പത്തനംതിട്ട സ്വദേശിയായ പി കെ ഗോപി  പ്രശസ്ത കവിയും ഗാനരചയിതാവുമാണ്. ചിരന്തനം, എഴുത്തമ്മ, സുദർശനപക്ഷിയുടെ തൂവൽ, തണൽമരം, ചിമിഴ് തുടങ്ങിയവയാണ് മറ്റ് കൃതികൾ. ധനം, ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, സസ്നേഹം, ഒറ്റയാൾപട്ടാളം, നാരായം തുടങ്ങിയ ചിത്രങ്ങൾക്കായി ഗാനരചന നിർവഹിച്ചിട്ടുണ്ട്. നവംബർ 14ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

പ്രധാന വാർത്തകൾ
Top