19 October Friday

അന്ന‌് ബൗദ്ധിക‌് പ്രമുഖ‌് പറഞ്ഞു ഇത്‌ ആചാര വിഭ്രാന്തി; എവിടെ പുരുഷന‌് പ്രവേശനമുണ്ടോ അവിടെ സ‌്ത്രീക്കും പ്രവേശനം കൊടുക്കണം

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018

ന്യൂഡൽഹി
‘എവിടെ  പുരുഷന‌് പ്രവേശനമുണ്ടോ അവിടെ സ‌്ത്രീക്കും പ്രവേശനം കൊടുക്കണം.  ഇതാണ‌് സംഘത്തിന്റെ പൊതുവായ നിലപാട‌്’. മാറ്റുവിൻ ചട്ടങ്ങളെ എന്നപേരിൽ ആർഎസ‌്എസ‌് അഖിലേന്ത്യാ ബൗദ്ധിക‌് പ്രമുഖ‌് ആർ ഹരി കേസരി വാരികയിൽ 2017 ജൂണിൽ എഴുതിയ ലേഖനപരമ്പരയിൽ വ്യക്തമാക്കിയത‌് ഇങ്ങനെയാണ‌്. 

സുപ്രീംകോടതി വിധിയുടെപേരിൽ സംഘരിവാറുകാർ കലാപനീക്കം നടത്തുമ്പോൾ ഹരിയുടെ ലേഖനത്തിന‌് പ്രസക്തിയേറുന്നു.

ലേഖനപരമ്പയിൽനിന്ന‌്:

‘ശബരിമലയിൽ യുവതികൾക്ക‌് എന്തുകൊണ്ട‌് പോകാൻപാടില്ല? ചിലർ പറയുന്നത‌് 41 ദിവസത്തെ വ്രതത്തെക്കുറിച്ചാണ‌്. അതുസ‌്ത്രീകൾക്ക‌് സാധ്യമല്ലല്ലോ? ഈ വ്രതം നിശ്ചയിച്ച യോഗത്തിൽ ഒരുസ‌്ത്രീയും പങ്കെടുത്തിട്ടുണ്ടാകില്ല.  41  ദിവസത്തെ വ്രതം ആര‌്  നിശ്ചയിച്ചു? പുരുഷവിഭാഗം നിശ്ചയിച്ചു. പുരുഷൻ പുരുഷനുവേണ്ടി മാത്രം നിശ്ചയിക്കുമ്പോഴേ  41 ദിവസമെന്ന ചിന്ത വരൂ. അന്നത്തെ ആ വേളയിൽ അയാൾ സ‌്ത്രീകളെക്കുറിച്ച‌് ചിന്തിച്ചിരുന്നെങ്കിൽ കുടുംബസ്ഥനും ഈശ്വരഭക്തനുമായ അയാൾ അവർക്കുവേണ്ടി വേറെ  ചിന്തിച്ചേനെ.’ 2016 മാർച്ചിൽ രാജസ്ഥാനിലെ നഗൗറിൽ ചേർന്ന ആർഎസ‌്എസ‌് അഖിലേന്ത്യാ പ്രതിനിധിസഭയിൽ ജനറൽ സെക്രട്ടറി സുരേഷ‌് ഭയ്യാജി ക്ഷേത്രങ്ങളിൽ എല്ലാ സ‌്ത്രീകൾക്കും പ്രവേശനംവേണമെന്ന‌് പറഞ്ഞ‌് നടത്തിയ  പ്രസംവും ഹരി  ഉദ്ധരിച്ചിരുന്നു. സുരേഷ‌് ഭയ്യാജിയുടെ വാക്കുകൾക്കുശേഷം ആർ ഹരിയുടെ ലേഖനം ഇങ്ങനെ തുടർന്നു:

‘മഹാരാഷ്ട്രയിലെ ശനിക്ഷേത്രത്തിലെ സ‌്ത്രീവിലക്കായിരുന്നു വിഷയം. കോടതിയുടെ സ‌്ത്രീപ്രവേശനാനുകൂല വിധി മൂലം ആ പ്രശ‌്നം ശാന്തമായി അവസാനിച്ചു. രണ്ട‌് മാസം കഴിഞ്ഞ‌് പുണെയിൽ നടന്ന ഐടി മിലൻ പ്രവർത്തകരുടെ അഖിലേന്ത്യാ ശിബിരത്തിൽ പങ്കെടുക്കാൻപോയ പ്രായംകുറഞ്ഞ മലയാളിദമ്പതികൾ ആ ക്ഷേത്രത്തിൽ പോയി ശനിയഭിഷേകംചെയ‌്ത‌് നിർവിഘ‌്നം മടങ്ങിവരികയുമുണ്ടായി’. ആചാരബന്ദികൾക്ക‌് ലക്ഷ്യമാർഗ വിഭ്രാന്തിയാണ‌്.  ആചാരത്തെ മുറുകെപ്പിടിക്കുന്നവർ സമൂഹം തകർന്നടിഞ്ഞാലും പ്രശ‌്നമില്ലെന്ന‌് കരുതുന്നവരാണെന്നും ഹരി  ലേഖനത്തിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top