17 October Wednesday

യുപിയില്‍ റഷ്യക്കാരിയെ പീഡിപ്പിച്ച ബാങ്ക് മാനേജര്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 5, 2017

മഥുര > റഷ്യന്‍ സ്വദേശിനിയായ  ഇരുപതുകാരിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശില്‍ ബാങ്ക് മാനേജര്‍ അറസ്റ്റില്‍. യൂക്കോ ബാങ്ക് മഥുര വൃന്ദാവന്‍ ബ്രാഞ്ച് മാനേജര്‍ മഹേന്ദ്രപ്രസാദ് സിങ്ങാണ് അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് സൗഹൃദത്തിലായ യുവതിയോട് ഇന്ത്യയിലെത്താന്‍ ആവശ്യപ്പെട്ടു. ഇവിടെയെത്തിയ യുവതിയെ മഹേന്ദ്രപ്രസാദ് സിങ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുേപായി പീഡിപ്പിക്കുകയായിരുന്നു.

സെപ്തംബറിലാണ് സംഭവം. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി. മറ്റൊരു റഷ്യക്കാരിയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് അവരുടെ നിര്‍ദേശപ്രകാരമാണ് പൊലീസില്‍ പരാതി നല്‍കിയത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top