17 December Monday

ആർഎസ‌്എസും ബിജെപിയും വോട്ടിനായി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: യെച്ചൂരി

സ്വ ന്തം ലേഖകൻ Updated: Thursday Dec 6, 2018

ന്യൂഡൽഹി > വോട്ടുബാങ്ക‌് നിലനിർത്താനായി ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർഎസ‌്എസും ബിജെപിയും രാജ്യത്തിന്റെ മതനിരപേക്ഷ–-റിപ്പബ്ലിക‌് പ്രതിച്ഛായ തകർക്കുകയാണെന്ന‌് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കണമെന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ നടന്ന മാർച്ചിനെ അഭിവാദ്യംചെയ്യുകയായിരുന്നു യെച്ചൂരി.

ഭരണഘടന ഉറപ്പുനൽകുന്ന തുല്യത, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമമാണ‌് നടക്കുന്നത‌്. അധികാരത്തിൽ തുടർന്ന അഞ്ചുവർഷവും മിണ്ടാതിരുന്നരാമക്ഷേത്ര നിർമ്മാണം തെരഞ്ഞെടുപ്പ‌് അടുത്തതോടെ വീണ്ടും സജീവമാക്കി. സുപ്രിംകോടതിവിധി അനുസരിക്കുമെന്ന‌് പരസ്യമായി പ്രഖ്യാപിച്ച ആർഎസ‌്എസും ബിജെപിയും അത‌് ലംഘിക്കാൻ രംഗത്തെത്തി. രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുകയാണ‌് ഇടതുപക്ഷ പാർടികളുടെ ലക്ഷ്യമെന്ന‌് യെച്ചൂരി പറഞ്ഞു.

രാജ്യവ്യാപക പ്രക്ഷേ‌ാഭത്തിന്റെ ഭാഗമായി നടന്ന മാർച്ചിൽ സിപിഐ എം പൊളിറ്റ‌്ബ്യൂറോ അംഗങ്ങളായ പ്രകാശ‌് കാരാട്ട‌്, ബൃന്ദ കാരാട്ട‌്, തപൻസെൻ, ഹനൻ മൊള്ള, ഡൽഹി സംസ്ഥാന സെക്രട്ടറി കെ എം തിവാരി, മറിയം ധാവ‌്ളെ, സിപിഐ നേതാവ‌് ഡി രാജ, സിപിഐ എംഎൽ ലിബറേഷൻ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡിഹൗസിൽനിന്ന‌് പാർലമെന്റ‌് സ‌്ട്രീറ്റിലേക്ക‌് നടന്ന മാർച്ചിൽ നൂറുകണക്കിനുപേർ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top