Top
23
Friday, February 2018
About UsE-Paper

കാലിത്തീറ്റ കുംഭകോണക്കേസ്: മൂന്നാമത്തെ കേസില്‍ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവുശിക്ഷ

Wednesday Jan 24, 2018
വെബ് ഡെസ്‌ക്‌

റാഞ്ചി > കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസില്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന് അഞ്ചു വര്‍ഷം തടവ് ശിക്ഷ. മറ്റൊരു മുന്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയ്ക്കും അഞ്ച് വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്. ഇരുവരും അഞ്ച് ലക്ഷം രൂപ പിഴയുമടക്കണം. റാഞ്ചിയിലെ  സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 1992-93 കാലയളവില്‍ വ്യാജരേഖകള്‍ നല്‍കി ബീഹാറിലെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്നും 37.63 കോടി രൂപ പിന്‍വലിച്ച കേസിലാണ് ലാലു കുറ്റക്കാരനെന്ന് സിബിഐ പ്രത്യേക കോടതി കണ്ടെത്തിയത്.

900 കോടി രൂപയുടെ കാലിത്തീറ്റ  അഴിമതിയില്‍ ആറു കേസുകളാണ് ലാലു പ്രസാദിനെതിരെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. ട്രഷറിയില്‍ നിന്ന് 89 ലക്ഷം രൂപ പിന്‍വലിച്ച കേസില്‍ ലാലു പ്രസാദിനെ ജയിലില്‍ അടച്ചിരുന്നു.  ഇനി മൂന്ന് കേസുകളില്‍ കൂടി വിധി വരാനുണ്ട്.