14 December Friday

കന്നഡ നടൻ രാജ്‌ കുമാറിനെ തട്ടിക്കൊണ്ടുപോയ കേസിൽ വീരപ്പനെ കുറ്റവിമുക്‌തനാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 25, 2018

ചെന്നൈ> കന്നഡ നടൻ രാജ്‌കുമാറിനെ കടത്തി കൊണ്ടുപോയ കേസിൽ പ്രതികളായ വീരപ്പനെയും കൂട്ടാളികളയേയും വെറുതെ വിട്ടു. 2000 ൽ നടന്ന കേസിൽ 18 വർഷങ്ങൾക് ശേഷമാണ് വിധി വരുന്നത്. കേസിൽ വാദിയും പ്രതിയും മരിച്ചകഴിഞ്ഞശേഷമാണ്‌ വിധി വരുന്നത്‌.

വീരപ്പനടക്കം 14 പേരെ പ്രതികളാക്കിയായിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ 9 പേരെയും കോടതി വെറുതെ വിട്ടു.ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തെ കോടതിയുടേതാണ് വിധി. വീരപ്പനും രണ്ടു അനുയായികളും  വിചാരണയ്ക്കിടെ മരിച്ചിരുന്നു.

2000 ജൂലൈ മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2004ല്‍ വീരപ്പന്‍ കൊല്ലപ്പെടുകയും 2006 ൽ രാജ്‌കുമാർ  ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു.

കന്നഡ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന രാജ്കുമാറിനെ തലവാടിയിലെ ദൊഡ്ഡാ ഗുജനൂര്‍ ഗ്രാമത്തില്‍ ഫാം ഹൗസില്‍ നിന്നുമാണ് വീരപ്പനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുന്നത്.രാജ്കുമാറിനെ കൂടാതെ മരുമകന്‍ എസ് എ ഗോവിന്ദരാജ്, ബന്ധുവായ നാഗേഷ്, സഹസംവിധായകനായ നാഗപ്പ എന്നിവരെയും തട്ടിക്കൊണ്ടുപോയി എന്നാണ്‌ കേസ്‌.

സെപ്റ്റംബര്‍ 28 ന് നാഗപ്പ രക്ഷപെട്ട് പുറത്തെത്തി. മറ്റ് രണ്ട് പേരെ 108 ദിവസം കാടിനുള്ളില്‍ തടവില്‍വെച്ച ശേഷം നവംബറില്‍ മോചിതരാക്കിയിരുന്നു.


പ്രധാന വാർത്തകൾ
Top