20 September Thursday

ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 20, 2018

ന്യൂഡല്‍ഹി > ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ രജീന്ദര്‍ സച്ചാര്‍ (94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മനുഷ്യാവകാശ രംഗത്ത് നിരവധി നിര്‍ണായക വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ ജീവിത സാഹചര്യങ്ങളെകുറിച്ച് പഠിക്കാന്‍ 2006 ല്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ അധ്യക്ഷനായിരുന്നു രജീന്ദര്‍ സച്ചാര്‍.





 

പ്രധാന വാർത്തകൾ
Top