24 October Wednesday

''ട്രാന്‍സ്ജെന്‍ഡര്‍ ആണെങ്കിലെന്താ.. അവര്‍ക്ക് ജോലികൊടുക്കുവെന്ന് '' രാജസ്ഥാന്‍ പോലീസിനോട് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 14, 2017

ജയ്പൂര്‍> ഗംഗാ കുമാരി ട്രാന്‍ജെന്‍ഡര്‍ ആണെങ്കിലെന്താ.. അവര്‍ ജോലിക്കുള്ള പരീക്ഷകള്‍ പാസായെങ്കില്‍ ജോലികൊടുക്കണം. അതും മുന്‍ കാല പ്രാബല്യത്തോടെ .. ഇങ്ങനെ ഉത്തരവായത് രാജസ്ഥാനിലെ ഹൈക്കോടതിയാണ് അതും അവിടത്തെ പൊലീസ് വകുപ്പിനോട്.

ആറ് ആഴ്ചക്കുള്ളില്‍ ഗംഗാകുമാരിക്ക് ജോലി നല്‍കി ഉത്തരവ് നടപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചു.അതോടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍നിന്നും രാജസ്ഥാനില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്ന ആദ്യത്തെയാളാകും 24 കാരിയായ ഗംഗാകുമാരി.

2015ല്‍ പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷ മികച്ച രീതിയില്‍ ജയിച്ച ഗംഗാകുമാരിക്ക് തടസമായത് മെഡിക്കല്‍ പരിശോധനയാണ്. അതില്‍ ജെന്‍ഡര്‍ നിര്‍ണയം സാധ്യമാകാത്തതും നിയമനത്തിനുള്ള നിയമത്തില്‍ വ്യക്തതയില്ലാത്തതും ജോലി നിഷേധിക്കപ്പെടാന്‍ ഇടയാക്കി . ഇതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് തീര്‍പ്പായത്. ഗംഗാകുമാരിയെ 2015 മുതലുള്ള മുന്‍ കാലപ്രാബല്യവും സേവന വേതന വ്യവസ്ഥകളും പാലിച്ച് നിയമിക്കാനാണ് ഉത്തരവായിട്ടുള്ളത്.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top