25 September Tuesday

'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നു'; രാജസ്ഥാനില്‍ ബിജെപി എംഎല്‍എ രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 25, 2018

ജയ്പൂര്‍> രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണെന്നാരോപിച്ച്‌ രാജസ്ഥാനിലെ മുതിര്‍ന്ന  ബിജെപി നേതാവും എംഎല്‍എയുമായ ഘനശ്യാം തിവാരി രാജിവെച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കാണ് രാജി നല്‍കിയത്. മാഫിയകള്‍ക്കും സ്‌തുതിപാഠകര്‍ക്കും  സംസ്ഥാന ബിജെപി വഴിമാറിയെന്ന് ഘനശ്യാം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ  രാജസ്ഥാന്‍ ബിജെപി  തിവാരിക്ക് നോട്ടീസയച്ചിരുന്നു.

സംസ്ഥാനത്തും രാജ്യമൊട്ടാകെയും അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് കത്തില്‍ തിവാരി പറഞ്ഞു.അടുത്ത തെരഞ്ഞെടുപ്പില്‍ മകന്റെ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് തിവാരി പ്രഖ്യാപിച്ചിട്ടുണ്ട്.തീവാരിയുടെ മകന്‍ അഖിലേഷ് പുതിയ പാര്‍ട്ടി രൂപീകരിച്ചിരുന്നു.

അഞ്ചു തവണ എംഎല്‍എആയ നേതാവാണ്  തിവാരി. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്










 

പ്രധാന വാർത്തകൾ
Top