24 September Monday

പ്രളയം: സഹായഹസ്തവുമായി ബം​ഗാള്‍ ജനത

ഗോപിUpdated: Monday Aug 27, 2018


കൊൽക്കത്ത
പ്രളയ​ദുരന്തം നേരിടുന്ന കേരളത്തെ സഹായിക്കാൻ സിപിഐ എം പശ്ചിമബംഗാളിലൊട്ടാകെ ധനസമാഹരണം നടത്തി. ശനി, ഞായർ ദിവസങ്ങളിൽ എല്ലാ ജില്ലയിലും  പ്രവർത്തകർ  കടകമ്പോളങ്ങളും ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളുമടക്കം കേന്ദ്രീകരിച്ച് പിരിവ് നടത്തി. നിർലോഭമായ സഹായമാണ് ലഭിക്കുന്നത‌്.

കൊൽക്കത്തയിൽ വിവിധ ഭാഗങ്ങളിൽ പാർടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പിബി അംഗം ബിമൻ ബസു തുടങ്ങിയ നേതാക്കൾ പിരിവിന് നേതൃത്വം നൽകി. തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുമെന്ന് സൂര്യകാന്ത മിശ്ര അറിയിച്ചു.

ജന്മനാടിന് സഹായമെത്തിക്കാൻ കൊൽക്കത്ത മലയാളികളും സജീവമായുണ്ട്. കൊൽക്കത്ത മലയാളിസമാജം അടക്കമുള്ള കൂട്ടായ്മകൾ ഓണാഘോഷം റദ്ദാക്കി പണം  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസനിധിയിലേക്ക് അയച്ചു.

പ്രധാന വാർത്തകൾ
Top