19 November Monday

കേരളത്തിനായ് കൈകോര്‍ത്ത് ബം​ഗാളും

ഗോപിUpdated: Monday Aug 20, 2018


കൊൽക്കത്ത
അതിരൂക്ഷമായ പ്രളയദുരന്തമനുഭവിക്കുന്ന കേരള ജനതയെ സഹായിക്കാൻ സിപിഐ എമ്മിന്റെയും  വിദ്യാർഥി യുവജന സംഘടനകളുൾപ്പെടെ വിവിധ ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ പശ്ചിമബം​ഗാളിൽ ധനസമാഹരണം നടക്കുന്നു. രണ്ടുദിവസമായി എല്ലാ ജില്ലകളിലും പ്രവർത്തകർ ധനസമാഹരണം നടത്തി. നിർലോഭമായ സഹായമാണ് ബം​ഗാൾ ജനതയിൽനിന്ന‌് ലഭിക്കുന്നത്.

ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറും.കൊൽക്കത്തയിൽ വിവിധ ഭാഗങ്ങളിൽ സിപിഐ എം സംസ്ഥാന, ജില്ലാ നേതാക്കൾ നേതൃത്വം നൽകി. ജാദവപുർ ഏരിയയിൽ ഇടതുമുന്നണി നിയമ സഭാകക്ഷി നേതാവും പാർടി  കേന്ദ്ര കമ്മിറ്റിയംഗവുമായ സുജൻ ചക്രവർത്തിയുടെ നേതൃത്വത്തിലാണ് ധനസമാഹരണം. കേരളത്തിൽ ജോലിക്കെത്തി ദുരന്തത്തിൽ അകപ്പെട്ട ബംഗാൾ സ്വദേശികൾക്ക് വ്യോമസഹായം ലഭ്യമാക്കാൻ ഇടപെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര മമത സർക്കാരിനേട് ആവശ്യപ്പെട്ടു. കൊൽക്കത്ത മലയാളി സമാജം ഉൾപ്പെടെ നിരവധി സംഘടനകൾ  ഓണാഘോഷ പരിപാടികൾ റദ്ദാക്കി. ഇതിനായി സമാഹരിച്ച തുക   ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കൈമാറും.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top