21 November Wednesday

റാഫേൽ കരാർ: റിലയന്‍സിനെ പങ്കാളിയാക്കിയത്‌ മോഡി സർക്കാരിന്റെ താൽപര്യം; വെളിപ്പെടുത്തലുമായി മുൻ ഫ്രഞ്ച്‌ പ്രസിഡന്റ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 21, 2018

ന്യൂഡല്‍ഹി > റാഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കിയത്‌ നരേന്ദ്ര മോദി സര്‍ക്കാരിന്റെ താൽപര്യപ്രകാരമെന്ന്‌  മുന്‍ ഫ്രഞ്ച്‌ പ്രസിഡന്റ് ഫ്രാൻസ്വ ഓളന്ദിന്റെ വെളിപ്പെടുത്തൽ. ഫ്രഞ്ച് നയൂസ്‌ പോർട്ടലായ മീഡിയപാർട്ടിന്‌ നൽകിയ അഭിമുഖത്തിലാണ്‌ ഓളന്ദ്‌ ഇക്കാര്യം പറഞ്ഞത്‌.

ഫ്രാന്‍സ് ഗവണ്‍മെന്റിനോ, വിമാനനിര്‍മ്മാണ കമ്പനിയായ ഡാസാള്‍ട്ടിനോ അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലെന്നാണ്‌ അഭിമുഖത്തിൽ ചോദ്യത്തിന്‌ മറുപടിയായി ഓളന്ദ്‌ പറയുന്നത്. 2015 ഏപ്രിലിൽ റാഫേൽ കരാർ ഒപ്പിടുമ്പോൾ ഓളന്ദ്‌ ആയിരുന്നു ഫ്രഞ്ച്‌ പ്രസിഡന്റ്‌. ഫ്രാന്‍സില്‍ നിന്നും 36 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്ന പ്രതിപക്ഷത്തിന്റെ വാദത്തിന് ബലം പകരുന്നതാണ് മുൻ ഫ്രഞ്ച് പ്രസിഡന്റിന്റെ വെളിപ്പെടുത്തൽ.

ഓളന്ദിന്റെ ഭാര്യയും നടിയുമായ ജൂലി ഗായെത്തിന്റെ ചിത്രം നിർമിക്കാൻ റിലയൻസ്‌ കരാർ ഒപ്പിട്ടത്‌ റാഫേൽ കരാറിന്റെ ഉപകാരസ്‌മരണയാണന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. മീഡിയപാർട്ടിന്‌ നൽകിയ അഭിമുഖത്തിൽ ഈ ആരോപണം നിഷേധിച്ച ഓളന്ദ്‌, റിലയൻസ്‌ റാഫേൽ കരാറിന്റെ ഭാഗമായത്‌ പൂർണമായും നരേന്ദ്ര മോഡി സർക്കാരിന്റെ നിർദേശപ്രകാരമാണെന്നും വ്യക്തമാക്കി. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top