ചെന്നൈ > ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പരസ്യപ്രചാരണം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് സമാപിച്ചു. തെരഞ്ഞെടുപ്പുഫലം 17 മാസത്തെ എഐഎഡിഎംകെ സര്‍ക്കാരിന്റെ വിലയിരുത്തലാകും. ഭരണകക്ഷിയായ എഐഎഡിഎംകെയുടെ സ്ഥാനാര്‍ഥിയായി ഇ മധുസൂദനനും ഡിഎംകെ സ്ഥാനാര്‍ഥിയായി മരുതുഗണേശുമാണ് മത്സരരംഗത്തുള്ളത്. വിമതനേതാവ് ടിടിവി ദിനകരനും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസടക്കം വിവിധ പ്രതിപക്ഷപാര്‍ടികള്‍ ഡിഎംകെ സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയിട്ടുണ്ട്.