21 May Monday

പഞ്ചാബില്‍ പത്രിക സമര്‍പ്പണം ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Thursday Jan 12, 2017


ചണ്ഡീഗഡ് > പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്  നാമനിര്‍ദേശ പത്രിക വ്യാഴാഴ്ചമുതല്‍ സ്വീകരിക്കും. ജനുവരി 18 വരെ   പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന 19ന്. 21 വരെ പത്രിക പിന്‍വലിക്കാം. 117 മണ്ഡലങ്ങളുള്ള പഞ്ചാബില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്, ഫെബ്രുവരി നാലിന്. വോട്ടെണ്ണല്‍ മാര്‍ച്ച് 11ന്.  കോണ്‍ഗ്രസ് എല്ലാ സീറ്റിലും മത്സരിക്കും. ഭരണകക്ഷിയായ  അകാലിദള്‍ 94ഉം സഖ്യകക്ഷിയായ ബിജെപി 23 സീറ്റിലും മത്സരിക്കും. ആംആദ്മി പാര്‍ടി 110 സീറ്റിലും സഖ്യകക്ഷിയായ ലോക് ഇന്‍സാഫ്  പാര്‍ടി ഏഴ് സീറ്റിലും മത്സരിക്കും.

പ്രധാന വാർത്തകൾ
Top