19 January Saturday

പ്രീതി ശേഖര്‍ വീണ്ടും ഡിവൈഎഫ്‌ഐ മഹാരാഷ്‌‌‌ട്ര സംസ്ഥാന സെക്രട്ടറി

വെബ് ഡെസ്‌ക്‌Updated: Sunday Jan 13, 2019

മുംബൈ > ഡിവൈഎഫ്‌ഐ മഹാരാഷ്ട്ര സംസ്ഥാന സെക്രട്ടറിയായി മലയാളിയായ പ്രീതി ശേഖറിനെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുത്തു. പാല്‍ഗഢ് ജില്ലയിലെ വാഡയില്‍ ജനുവരി 11 മുതല്‍ നടന്നുവന്ന സംസ്ഥാനസമ്മേളനം ഞായറാഴ്ച സമാപിച്ചു. സുനില്‍ ധനവയാണ് സംസ്ഥാന പ്രസിഡന്റ്. ട്രഷറര്‍ സന്തോഷ് താക്കൂര്‍.

കോട്ടയം കഞ്ഞിക്കുഴി സ്വദേശിയാണ് പ്രീതി. വിവാഹശേഷം മുംബൈയിലെത്തുന്നതോടെയാണ് ഡിവൈഎഫ്‌ഐയില്‍ സജീവമാകുന്നത്. മുംബൈയിലെ വസായിയില്‍ സംഘടന രൂപീകരിച്ചായിരുന്നു തുടക്കം. ജില്ലാ പ്രസിഡന്റും സംസ്ഥാന ജോയിന്റ് സെക്രട്ടറിയും രണ്ടുതവണ സംസ്ഥാന സെക്രട്ടറിയുമായി. 2012ല്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റായി. എസ്ബിഐ ജീവനക്കാരിയാണ്.

 


പ്രധാന വാർത്തകൾ
Top