12 December Wednesday

റഫേൽ കരാർ: ഡോവൽ നിയമവിരുദ്ധമായി ഇടപെട്ടെന്ന്‌ പ്രശാന്ത‌് ഭൂഷൺ

വെബ് ഡെസ്‌ക്‌Updated: Saturday Nov 17, 2018

ന്യൂഡൽഹി > അറുപതിനായിരം കോടി രൂപയുടെ റഫേൽ യുദ്ധവിമാന ഇടപാടിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ‌് അജിത‌് ഡോവൽ നിയമവിരുദ്ധമായി ഇടപെട്ടുവെന്ന‌്  പ്രമുഖ അഭിഭാഷകൻ പ്രശാന്ത‌് ഭൂഷൺ. ഫ്രഞ്ച‌് സർക്കാരിൽനിന്ന‌് ഉറപ്പ‌്(സോവറിൻ ഗ്യാരന്റി) വാങ്ങുന്നതിനുപകരം സാക്ഷ്യപ്പെടുത്തൽ പത്രം(ലെറ്റർ ഓഫ‌് കംഫർട്ട‌്)മാത്രം സ്വീകരിച്ച‌് കരാർ ഒപ്പിട്ടത‌് ഡോവൽ ഇടപെട്ടതിന്റെ ഫലമായാണെന്നും പ്രശാന്ത‌് ഭൂഷൺ ട്വീറ്റ‌് ചെയ‌്തു.

റഫേൽ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട‌് പ്രശാന്ത‌് ഭൂഷൺ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട‌്.  രേഖകളുടെ പകർപ്പ‌് സഹിതമാണ‌് വെളിപ്പെടുത്തൽ. യുപിഎ കാലത്ത‌് ആരംഭിച്ച സംഭരണ നടപടിക്രമങ്ങൾ അട്ടിമറിച്ച‌്  പ്രധാനമന്ത്രി നരേന്ദ്ര മോഡി 2015 ഏപ്രിലിൽ പ്രഖ്യാപിച്ച പുതിയ കരാറിന‌് അക്കൊല്ലം ആഗസ‌്തിലാണ‌് കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാസമിതി അംഗീകാരം നൽകിയത‌്. ഇതിനു തൊട്ടുമുമ്പ‌് പ്രതിരോധ മന്ത്രാലയത്തിന്റെ സംഭരണവിഭാഗം തയ്യാറാക്കിയ കുറിപ്പിന്റെ പ്രസക്തഭാഗങ്ങളാണ‌് പുറത്തുവന്നത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top