14 November Wednesday

ഡൽഹിയിലെ മാലിന്യം :ലഫ്. ഗവർണറെ വിമര്‍ശിച്ച് സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Friday Jul 13, 2018


ന്യൂഡൽഹി > ഡൽഹിയിലെ മാലിന്യപ്രശ്നം പരിഹരിക്കുന്ന വിഷയത്തിൽ ഉത്തരവാദിത്തമില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ലഫ്. ഗവർണർക്ക് സുപ്രീംകോടതിയുടെ വിമർശം.മാലിന്യനിർമാർജനത്തിന്റെ ഉത്തരവാദിത്തം കോർപറേഷനുകൾക്കാണെന്നും തനിക്ക് മേൽനോട്ടച്ചുമതലമാത്രമേയുള്ളൂവെന്നുമുള്ള ലഫ്. ഗവർണറുടെ വിശദീകരണമാണ് കോടതിയെ ചൊടിപ്പിച്ചത്.

എല്ലാ അധികാരവുമുള്ള സൂപ്പർമാനാണെന്ന് അവകാശപ്പെടുന്ന ലഫ്. ഗവർണർ ഒന്നും ചെയ്യാതിരിക്കുന്നത് മോശമാണെന്ന് കോടതി വിമർശിച്ചു. ഡൽഹിയിലെ മാലിന്യപ്രശ്ന വിഷയം പരിഹരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ വ്യക്തമാക്കി 16നുള്ളിൽ സത്യവാങ‌്മൂലം സമർപ്പിക്കാൻ കോടതി ലഫ്. ഗവർണറുടെ ഓഫീസിനോട് നിർദേശിച്ചു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top