22 June Friday

നീരവ് മോഡി‌യുടെ ബാങ്ക് തട്ടിപ്പ്: പിഎൻബി ബ്രാഡി ഹൗസ് ശാഖ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018


മുംബൈ> നീരവ് മോദി തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈയിലെ ബ്രാഡിഹൗസ് ശാഖ സിബിഐ അടച്ചുപൂട്ടി. ക്രമക്കേടുമായി ബന്ധപ്പെട്ട് വ്യക്തമായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് സിബിഐ കൂടുതല്‍ നടപടികളിലേക്ക് കടന്നത്.രാവിലെ റെ‌യ്ഡ് നടത്തി രേഖകൾ പിടിച്ചെത്തുന്ന ശേഷമാണ് ബാങ്ക് ശാഖ സീൽ ചെ‌യ്തത്. ബാങ്കിൽ നിന്നുള്ള എല്ലാ ഇടപാടുകളും തടഞ്ഞിട്ടുണ്ട്.

സിബിഐ കസ്റ്റഡിയിലുള്ള ബാങ്ക് മുന്‍ ഡെപ്യൂട്ടി മനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയെ ചോദ്യം ചെയ്തു വരികയാണ്. ചോദ്യം ചെയ്യലില്‍ നീരവിന്റെ കൈയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റി അധികൃതമായി സമ്മതപത്രം നല്‍കിയെന്നും ഷെട്ടി മോഴി നല്‍കി.

തട്ടിപ്പിൽ  ഒരു മലയാളി ഉള്‍പ്പെടെ 17 പേര്‍ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചന നല്‍കി. ബാങ്ക് സിഇഒ അടക്കമുള്ളവര്‍ ഇന്ന് കേന്ദ്രവിജിലന്‍സിന് മുന്നില്‍ ഹാജരാകും. ധനകാര്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട വിശദീകരണവും ഇന്ന് തന്നെ കമ്മീഷന് നല്‍കിയേക്കും.

അതേസമയം തട്ടിപ്പുമായി ബന്ധപ്പെട്ട് അംബാനി കുടുംബത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
 

പ്രധാന വാർത്തകൾ
Top