20 November Tuesday

പ്രധാനമന്ത്രിയുമായി കൂടിക്കാഴ‌്ചക്ക‌് വീണ്ടും അനുമതി നിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 22, 2018


തിരുവനന്തപുരം
കേരളത്തിന്റെ പ്രശ‌്നങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ ആവശ്യം നാലാംതവണയും പ്രധാനമന്ത്രിയുടെ ഓഫീസ‌് നിരസിച്ചു. സർവകക്ഷി സംഘവുമായുള്ള കൂടിക്കാഴ‌്ചയ‌്ക്കാണ‌്  അനുമതി തേടിയത‌്. ദേശീയ ഭക്ഷ്യസുരക്ഷാ നിയമവുമായി ബന്ധപ്പെട്ട പ്രശ‌്നങ്ങൾ പ്രധാനമന്ത്രിയെ അറിയിക്കാൻ 21ന‌്  സമയം അനുവദിക്കണമെന്ന ആവശ്യമാണ‌് നിരസിച്ചത‌്.  ഭക്ഷ്യമന്ത്രി രാംവിലാസ‌് പാസ്വാനെ കാണണമെന്നായിരുന്നു മറുപടിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ‌് അറിയിച്ചത‌്.

സംസ്ഥാനത്തെ വിവിധ വിഷയങ്ങൾ സംബന്ധിച്ചുള്ള സർവകക്ഷിയോഗ തീരുമാനപ്രകാരമാണ‌് പ്രധാനമന്ത്രിയെ കാണാൻ അനുമതി ആവശ്യപ്പെടുന്നത‌്‌. നിർദേശിക്കുന്ന തീയതിയിൽ കൂടിക്കാഴ‌്ചയ‌്ക്ക‌് ബുദ്ധിമുട്ടുണ്ടെങ്കിൽ മറ്റ‌് തീയതി പ്രധാനമന്ത്രിയുടെ ഓഫീസിന‌് അറിയക്കാമായിരുന്നു. എന്നാൽ, അനുമതി പൂർണമായും നിഷേധിക്കുകയാണ‌്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top