20 June Wednesday

വനിതാദിനത്തിൽ കേന്ദ്രം സ്ത്രീകളെ അവഹേളിച്ചു: പി കെ ശ്രീമതി

വെബ് ഡെസ്‌ക്‌Updated: Friday Mar 9, 2018


ന്യൂഡൽഹി > സാർവദേശീയ വനിതാദിനത്തിലും കേന്ദ്ര സർക്കാർ സ്ത്രീകളെ അവഹേളിച്ചെന്ന് പി കെ ശ്രീമതി ലോക്സഭയിൽ പറഞ്ഞു. സഭയിൽ സ്പീക്കർ വനിതാദിന സന്ദേശം വായിച്ചു. എന്നാൽ, വനിതാക്ഷേമ മന്ത്രിപോലും സഭയിൽ എത്തിയില്ല. ഇത് ചെയറിനോടുള്ള അനാദരവാണെന്ന് പി കെ ശ്രീമതി ചൂണ്ടിക്കാട്ടി.

പെൺമക്കളുടെ പേരിൽ അഭിമാനംകൊള്ളണമെന്ന് പ്രധാനമന്ത്രി പറയുമ്പോഴും വനിതാസംവരണ ബിൽ പാസാക്കാൻ നടപടിയില്ല. സ്ത്രീസുരക്ഷയുടെ കാര്യത്തിലും വീഴ്ച വരുത്തുന്നു. നിർഭയ ഫണ്ടിൽ 2800 കോടി രൂപ കെട്ടിക്കിടക്കുന്നതായി സർക്കാർ തന്നെ സമ്മതിച്ചു. സർക്കാരിന്റെ അവകാശവാദങ്ങൾ തട്ടിപ്പുമാത്രമാണ്.

സ്ത്രീകളുടെ ക്ഷേമത്തിന്റെ രംഗത്തും നാടകം കളിക്കുകയാണ് സർക്കാർ‐പി കെ ശ്രീമതി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top