12 December Wednesday

ടിടിവി ദിനകരന്റെ കാറിനുനേരെ ബോംബേറ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

ചെന്നൈ >  ആര്‍കെ നഗര്‍ എംഎല്‍എയും അമ്മ മക്കള്‍ മുന്നേറ്റ കഴഗം പാര്‍ട്ടി തലവനുമായ ടിടിവി ദിനകരന്റെ കാറിനുനേരെ നേരെ പെട്രോള്‍ ബോംബാക്രമണം.പാര്‍ട്ടിക്കകത്തെ തര്‍ക്കങ്ങളാണ്‌ ആക്രമണത്തിന് കാരണമെന്നാണ്‌ കരുതുന്നത്. സംഭവത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. കാര്‍ ഡ്രൈവര്‍ക്കും ഫോട്ടോഗ്രാഫര്‍ക്കുമാണ് പരിക്കേറ്റത്. വീടിനു മുന്നില്‍  നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു കാര്‍.കാറില്‍  ദിനകരന്‍ ഉണ്ടായിരുന്നില്ല. അക്രമികള്‍ക്കായി പൊലീസ്  അന്വേഷണം തുടരുകയാണ്‌
 

പ്രധാന വാർത്തകൾ
Top