21 July Saturday

പത്മവതി വിവാദം: രാജസ്ഥാന്‍ കോട്ടയില്‍ പ്രവേശനം തടഞ്ഞ് പ്രതിഷേധക്കാര്‍

വെബ് ഡെസ്‌ക്‌Updated: Saturday Nov 18, 2017

ജയ്പുര്‍ > ഡിസംബര്‍ ഒന്നിന് റിലീസാകാനിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലി ചിത്രം 'പത്മാവതി'ക്കെതിരായ പ്രതിഷേധം ശക്തമാകുന്നു. രജപുത്ര കര്‍നിസേനയുടെ നേതൃത്വത്തില്‍ ചിത്തോര്‍ഗഡ് കോട്ടയില്‍ പ്രവേശനം നിഷേധിച്ച സംഘം പ്രതിഷേധമുയര്‍ത്തി. ചിത്രത്തില്‍ രജപുത്രരാജ്ഞി റാണി പത്മാവതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികാ പദുക്കോണിന്റെ മൂക്ക് ചെത്തുമെന്ന് കഴിഞ്ഞദിവസം പ്രതിഷേധക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

  ദീപികയ്ക്ക് മുംബൈ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍നിസേന കോട്ട ഉപരോധിച്ച് സന്ദര്‍ശകരെ വിലക്കിയത്. 14ാം നൂറ്റാണ്ടില്‍ റാണി പത്മിനിയുടെ കൊട്ടാരമായിരുന്നു ചിത്തോര്‍ഗഡ് കോട്ട. ചക്രവര്‍ത്തി അലാവുദീന്‍ ഖില്‍ജിയുമായി റാണിക്കുള്ള ബന്ധത്തെ മോശമായി ചിത്രീകരിച്ചെന്നും രജപുത്ര സമൂഹത്തെ അപമാനിച്ചെന്നുമാണ് ചിത്രത്തിനെതിരായ ആരോപണം.
 

പ്രധാന വാർത്തകൾ
Top