Top
23
Saturday, September 2017
About UsE-Paper
ചത്ത പശുക്കളെ ഒരുമിച്ച് കുഴിച്ചുമൂടി

ഛത്തീസ്ഗഡില്‍ ബിജെപി നേതാവിന്റെ ഗോശാലയില്‍ പട്ടിണി കിടന്ന് ചത്തത് 200 പശുക്കള്‍

Saturday Aug 19, 2017
വെബ് ഡെസ്‌ക്‌

റായ്പൂര്‍ > ഛത്തീസ് ഗഡിലെ ദുര്‍ഗ ജില്ലയില്‍ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഗോശാലയില്‍ പട്ടിണിയും മരുന്നുമില്ലാതെ നൂറ് കണക്കിന് പശുക്കള്‍ ചത്തു. ബിജെപി നേതാവ് ഹരീഷ് വര്‍മയുടെ ഉടമസ്ഥതയിലുള്ള ഗോശാലയിലാണ് ഏഴ് ദിവസത്തിനിടെ 200 പശുക്കള്‍ ചത്തത്. ഗോശാലയുടെ പരിസരങ്ങളില്‍ പശുക്കള്‍ മരിച്ച നിലയില്‍ മൃഗ ഡോക്ടര്‍മാരും ആരോഗ്യ വകുപ്പ് അധികൃതരും കണ്ടെത്തി.

ഭഷണം ഇല്ലാത്തതുമൂലവും മരുന്നുകള്‍ നല്‍കാത്തത് മൂലവുമാണ് പശുക്കള്‍ ചത്തതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. 50 ല്‍ അധികം പശുക്കള്‍ ഗുരുതരാവസ്ഥയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഗോശാലിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പശുക്കളുടെ പോസ്റ്റ്മോര്‍ട്ടത്തില്‍ നിന്നാണ് പട്ടിണിമൂലമാണ് മരണമെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കൂടുതല്‍ പശുക്കള്‍ മരിച്ചിരുന്നെന്നും ജെസിബി ഉപയോഗിച്ച് ഇവയെ കുഴിച്ചുമൂടിയെന്നും സമീപവാസികള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

പശുക്കള്‍ ചത്തത് സംബന്ധിച്ച് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. എന്നാല്‍ മതില്‍ ഇടിഞ്ഞ് വീണാണ് പശുക്കള്‍ ചത്തതെന്നാണ് ഹരീഷ് ശര്‍മയുടെ വാദം.

Related News

കൂടുതൽ വാർത്തകൾ »