13 December Thursday

എൻഎസ‌്‌യുഐ പ്രസിഡന്റ‌ിനെതിരെ ലൈംഗികാതിക്രമ പരാതി

വെബ് ഡെസ്‌ക്‌Updated: Friday Oct 12, 2018


ന്യൂഡൽഹി
എൻഎസ‌്‌യുഐ പ്രസിഡന്റ‌് ഫൈറോസ‌്ഖാൻ ഒന്നിലേറെ വിദ്യാർഥിനികളോട‌് ലൈംഗികാതിക്രമം നടത്തിയെന്ന‌് ‘മീ ടൂ’ വെളിപ്പെടുത്തൽ.ലൈംഗികോദ്ദേശ്യത്തോടെ പെരുമാറിയെന്ന‌ുകാട്ടി വിദ്യാർഥിനി പൊലീസിന‌് പരാതി നൽകി. താനും കുടുംബവും ഭീഷണിയിലാണെന്നും സുരക്ഷ ഉറപ്പാക്കണമെന്നും പാർലമെന്റ‌് സ‌്ട്രീറ്റ‌് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

അഞ്ച‌് വനിതാ പ്രവർത്തകർക്കുനേരെയാണ‌് ഫൈറോസ‌്ഖാന്റെ ഭാഗത്തുനിന്ന‌് ലൈംഗികാതിക്രമം ഉണ്ടായതെന്ന‌് വിദ്യാർഥിനി മീ ടൂ ഇന്ത്യ ട്വിറ്റർ ഹാൻഡിൽ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയോട‌് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. പരാതിയുടെ പകർപ്പ‌് ഉൾപ്പെടെയാണ‌് ട്വീറ്റ‌്. 80 ദിവസം കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ‌് പരാതി നൽകുന്നതെന്ന‌് ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ വിദ്യാർഥിനി പറഞ്ഞു. ബംഗളൂരുവിലെ ഹോട്ടലിൽവച്ച‌് അർധരാത്രി മുറിയിലേക്ക‌് ക്ഷണിക്കുകയും നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ‌്ക്കുകയും ചെയ‌്തു. തന്റെ സുഹൃത്തുക്കളോടും സമാനമായി പെരുമാറി. പുറത്തുപറഞ്ഞാൽ പദവികളിൽനിന്ന‌് പുറത്താക്കുമെന്ന‌് ഭീഷണിപ്പെടുത്തി.

പരാതി മൂന്നംഗ സമിതി പരിശോധിക്കുകയാണെന്നും എല്ലാവരുടെയും വാദം കേട്ടശേഷം നടപടിയെടുക്കുമെന്നും കോൺഗ്രസ‌് വക്താവ‌് പ്രിയങ്ക ചതുർവേദി പറഞ്ഞു.


പ്രധാന വാർത്തകൾ
Top